
വയനാടിനായി : ഡൽഹിയിലെ നഴ്സുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
- 59,000 രൂപയാണ് സംഭാവനയായി നൽകിയത്
ന്യൂഡൽഹി : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 59,000 രൂപയാണ് സംഭാവനയായി നൽകിയത്.
നഴ്‌സുമാർക്ക് വേണ്ടി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെ വി തോമസ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
CATEGORIES News