
വയനാടിനായി ; മേമുണ്ട സ്കൂൾ 20 ലക്ഷം നൽകും
- ആദ്യപടിയായി 5,26,208 രൂപ സ്കൂൾ അധികൃതർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് കൈമാറി
വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നൽകും. ആദ്യപടിയായി വിദ്യാർഥികളും, രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച 5,26,208 രൂപ സ്കൂൾ അധികൃതർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് കൈമാറി.
അഹമ്മദ് ദേവർ കോവിൽ, തോട്ടത്തിൽ രവിന്ദ്രൻ എംഎൽഎഎന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ പിടിഎ പ്രസിഡൻ്റ് എം.വി. തോമസ്, പ്രിൻസിപ്പൽ ബി. ബീന, പ്രധാ നാധ്യാപകൻ പി.കെ. ജിതേഷ് എന്നിവർചേർന്നാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്. സ്കൂളിലെ 123 അധ്യാപകരും ജീവനക്കാരും അഞ്ചുദിവസത്തെ ശമ്പളം മു ഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.
CATEGORIES News