വയനാടിന് കേന്ദ്ര സഹായം ഉടൻ;പ്രധാനമന്ത്രി മടങ്ങി

വയനാടിന് കേന്ദ്ര സഹായം ഉടൻ;പ്രധാനമന്ത്രി മടങ്ങി

  • അഞ്ചര മണിക്കൂർ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. വയനാട് കളക്ടറേറ്റിൽ അവലോകനയോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് മോദി കണ്ണൂരിലേയ്ക്ക് മടങ്ങിയത്. അഞ്ചര മണിക്കൂർ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേന്ദ്രത്തിന് കഴിയുന്നത് എല്ലാം വയനാടിനു വേണ്ടി ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഓരോ മേഖലയിലും സഹായം നൽകുമെന്നും കുട്ടികൾക്കായി പ്രത്യേക സഹായം നൽകുമെന്നും പ്രധാനമന്ത്രി അവലോകന യോഗത്തിൽ ഉറപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )