
വയനാടിന് കൈത്താങ്ങായി പിഷാരികാവ് ദേവസ്വം
- 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്നും എംഎൽഎ കാനത്തിൽ ജമീല ഏറ്റുവാങ്ങി
കൊയിലാണ്ടി : വയനാടിന് കൈത്താങ്ങായി കാെല്ലം പിഷാരികാവ് ദേവസ്വം ബോർഡ്. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 5 ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രം ഭാരവാഹികളിൽ നിന്നും എംഎൽഎ കാനത്തിൽ ജമീല ഏറ്റുവാങ്ങി.
ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയടത്ത് വേണുഗോപാൽ, എക്സിക്യൂട്ടീവ് മെമ്പർ വിനോദ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ നാരായണൻകുട്ടി നായർ, അപ്പുക്കുട്ടി നായർ, ഉണ്ണികൃഷ്ണൻ നായർ, ബാലൻ നായർ കീഴയിൽ, വാഴയിൽ ബാലൻ നായർ, രാധാകൃഷ്ണൻ പി.പി , ഉണ്ണികൃഷ്ണൻ മാസ്റ്റർ , ബാലകൃഷ്ണൻ, ശ്രീപുത്രൻ , വി. പി ഭാസ്കരൻ, രാകേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News