
വയനാടിന് താങ്ങായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ
- വിദ്യാർഥികളും രക്ഷിതാക്കളും ശേഖരിച്ച തുക മന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി
വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 20 ലക്ഷം രൂപ നൽകി. വിദ്യാർഥികളും രക്ഷിതാക്കളും 5,26,203 രൂപ ശേഖരിച്ചു . ശമ്പളം വാങ്ങുന്ന 123 അധ്യാപകരും ജീവനക്കാരും 5 ദിവസത്തെ വേതനമായ 15 ലക്ഷത്തിനു മുകളിൽ വരുന്ന തുകയും ചേർത്താണ് 20 ലക്ഷം രൂപ കൊടുക്കുന്നത് . വിദ്യാർഥികളും രക്ഷിതാക്കളും ശേഖരിച്ച തുക മന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി.
എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു . പിടിഎ പ്രസിഡന്റ് ഡോ.എം.വി.തോമസ്, പ്രിൻസിപ്പൽ ബി.ബീന, ഹെഡ്മാസ്റ്റർ പി.കെ.ജിതേഷ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
മുൻ ജീവനക്കാരൻ പി.കെ.അരവിന്ദാക്ഷൻ 10,000 രൂപയും തേങ്ങ ചാലഞ്ചിലൂടെ ലഭിച്ച 25,000 രൂപയും ആർഡിഒ സന്തോഷ് കുമാറിന് പ്രിൻസിപ്പൽ കൈമാറി. അധ്യാപിക ഒ.കെ.ജിഷ പ്രളയം മുതൽ എല്ലാ മാസവും 1000 രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നുണ്ട്.