
വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും
- വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനവുമുണ്ട്
താമരശ്ശേരി: വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. അതേ സമയം അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുകയും ചെയ്യും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ തടസ്സമില്ലതെ തുടരുന്നതിനും സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി എടുത്തിരിക്കുന്നത്.
ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ് പി പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ് എന്ന് അറിയിച്ചിരിക്കുകയാണ്.
നമ്പർ:+91 94979 90122
ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനവുമുണ്ട്.
CATEGORIES News