വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും എത്തും

വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും എത്തും

  • സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്

സുൽത്താൻ ബത്തേരി:വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചരണം നടത്തും . കൽപ്പറ്റയിൽ സ്ഥാനാർഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. കൂടാതെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും കൂടെ പോകും. സോണിയയും രാഹുലും പ്രിയങ്കയും മറ്റന്നാൾ എത്തും. സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ് .

രാഹുൽഗാന്ധി വയനാടിനോട് ചെയ്‌തത്‌ ചതിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും നല്ല സ്ഥലത്ത് വിജയിച്ചാൽ വയനാട് ഉപേക്ഷിക്കും.ഇന്ദിരാഗാന്ധി തോറ്റു പ്രിയങ്ക ഗാന്ധിയേയും തോൽപ്പിക്കും. സാധാരണക്കാർക്ക് നേരിട്ട് കാണാൻ പോലും സാധിക്കാത്തവരാണ് ഗാന്ധി കുടുംബത്തിൽ ഉള്ളതെന്നും സത്യൻ മൊകേരി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും വിജയിച്ചാൽ വയനാട് ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )