
വയനാട്ടിൽ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?
- അന്തിമ പട്ടികയിൽ ഖുശ്‌ബുവും ഇടം പിടിച്ചതായാണ് സൂചന
ന്യൂഡൽഹി: വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഖുശ്‌ബുവിനെ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയത്തിനുള്ള അന്തിമ പട്ടികയിൽ ഖുശ്‌ബുവും ഇടം പിടിച്ചതായാണ് സൂചന.
രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെയാണ് പ്രിയങ്ക മത്സരിക്കുന്നത്. തൃശൂരിന് സമാനമായി വയനാട്ടിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം അഭിപ്രായം ആരാഞ്ഞതായാണ് പുറത്തുവരുന്ന വിവരം. നാലുവർഷം മുമ്പാണ് ഖുശ്‌ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്
CATEGORIES News
