വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടമെന്ന് സർക്കാർ

വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടമെന്ന് സർക്കാർ

  • ഉരുൾപൊട്ടലിൻ്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി

കൊച്ചി: വയനാട്ടിൽ ഉരുപൊട്ടലിനെത്തുടർന്ന് 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൂർണമായ കണക്കുകൾ വൈകാതെസമർപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ദുരിതബാധിതരുടെ പുനരധിവാസത്തിനു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ. കെ. ജയശങ്കരൻ നമ്പ്യാർ, വി. എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഉരുൾപൊട്ടലിൻ്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. പുനരധിവാസ കാര്യങ്ങൾ പൂർത്തിയാകുന്നതിനൊപ്പം മറ്റു സ്ഥലങ്ങളിലെ സാഹചര്യങ്ങൾ കൂടി വിലയിരുത്തണമെന്നും കോടതി ചൂണ്ടി കാട്ടി . വയനാട്ടിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ പഠിച്ചും വിലയിരുത്തിയും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണം തുടങ്ങിയ നിർദേശങ്ങൾ ഹൈക്കോടതി മുന്നോട്ടുവെച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )