
വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
- എസ്റ്റിമേറ്റ് തുകയയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു
കൊച്ചി :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയ്ക്കകം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സക്കാർ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടികാട്ടി.
CATEGORIES News