
വയനാട് ഉരുൾപൊട്ടൽ; അന്തിമപട്ടികയിൽ 281 കുടുംബങ്ങൾ
- നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്
വയനാട് :മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉപഭോക്തൃ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്തബാധിതരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

പട്ടികയിൽ 281 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്ന വിവരം. ചൂരൽമലയിൽ നിന്ന് 88 കുടുംബങ്ങളെ ഉൾപ്പെടുത്തിയെന്നും സൂചനയുണ്ട്. രണ്ടാം ഘട്ട പുനരധിവാസത്തിനുള്ള പട്ടിക പിന്നീടാകും പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ പടവെട്ടിക്കുന്നിലെ കുടുംബങ്ങളെ അടക്കം രണ്ടാം ഘട്ടത്തിലാകും ഉൾപ്പെടുത്തുക. പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടുത്തി വിശദമായ ചർച്ചക്കൊടുവിലാണ് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. നേരത്തെ 388 കുടുംബങ്ങളെ ഉൾപ്പെടുത്തി പുറത്തിറക്കിയ കരട് പട്ടികയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത ടൗൺഷിപ്പിന്റെ അന്തിമ ഗുണഭോക്തൃ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ ദുരന്തബാധിതരായ കുടുംബങ്ങളുടേതാണ് പട്ടിക. നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ പോരായ്മകൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
