വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം

  • ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി

വയനാട്: ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കിയിട്ടുണ്ട്.

മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫയർഫോഴ്സും പോലീസും മേഖലയിലേക്ക് തിരിച്ചു. ചൂരൽമരയിൽ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്. ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )