വയനാട് തുരങ്ക പാത നിർമാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ

വയനാട് തുരങ്ക പാത നിർമാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ

  • 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.

ഡൽഹി: വയനാട് തുരങ്ക പാത നിർമാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ. കേസിൽ സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. നിർമ്മാണ നടപടികൾ തടയരുതെന്നും നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതിലാണ് സംസ്ഥാന സർക്കാരിന്റെ തടസ്സ ഹർജി.ആനക്കാംപൊയിൽ – കള്ളാടി മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്.

മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അനുബന്ധ നിർമാണ പ്രവർത്തനങ്ങളായ താൽക്കാലിക പാലം, ക്രഷർ യൂണിറ്റ്, ഫ്യൂവൽ ടാങ്ക്, തൊഴിലാളികൾക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂർത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാനഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )