
വയനാട് ദുരന്തം; കാണാതായവർക്ക് വേണ്ടി ഇന്ന് ജനകീയ തിരച്ചിൽ
- ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ
മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, തിരച്ചിലും രക്ഷാപ്രവർത്തനവും അവസാനിപ്പിച്ച് കരസേനയുടെ ഒരു വിഭാഗം മടങ്ങി.
കാര്യക്ഷമമായ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് സേനാംഗങ്ങള്‍ മടങ്ങിയത്. ബെയ്ലി പാലം അടക്കം നിർണായക ഇടപെടലാണ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
CATEGORIES News