
വയനാട് ദുരന്തം ; ഫണ്ട് അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നു
- റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാനത്തോട് കോടതി
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകളിൽ സർക്കുലർ ഇറക്കുന്നതിൽ നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേരളത്തിൽ എവിടെയൊക്കെ കേന്ദ്രഫണ്ട് ഉപയോ ഗിച്ചുവെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.
ഇതോടൊപ്പം, വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക ഏതൊക്കെ പദ്ധതികളിൽ ഉപയോഗിച്ചുവെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാനത്തോട് കോടതി നിർദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
CATEGORIES News