വയനാട് ദുരന്തം മുൻകൂട്ടികണ്ടയാൾ ഇവിടെയുണ്ട്; ആ ലേഖനവും

വയനാട് ദുരന്തം മുൻകൂട്ടികണ്ടയാൾ ഇവിടെയുണ്ട്; ആ ലേഖനവും

  • ഡോ: പ്രൊഫസർ ആർ. ഗോപിനാഥൻ 1986ൽ എഴുതിയ ലേഖനം ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ്

യനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരവിച്ചിരിക്കുകയാണ് ലോകം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകളിൽ ഒരു പേര് കൂടെ ഉണ്ടാവാറുണ്ട്. ഡോ. മാധവ് ഗാഡ്ഗിൽ എന്ന പേരും റിപ്പോർട്ടും. എന്നാൽ ആ റിപ്പോർട്ടിനൊപ്പം ഒരു പഴയ ലേഖനവും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രശസ്ത ഭാഷാ-പൈതൃകസംസ്കാര കലാ- ചരിത്ര ഗവേഷകനും പണ്ഡിതനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. പ്രൊഫസർ ആർ. ഗോപിനാഥന്‍റെ ലേഖനം. വർഷങ്ങൾക്ക് മുൻപ് എഴുതിയ ലേഖനമാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്.വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ തന്‍റെ ഉറ്റ സുഹൃത്തുക്കൾ നഷ്ടപ്പെട്ട ഞെട്ടൽ വിട്ടുമാറാത്ത ആ പ്രകൃതി സ്നേഹി 38 വർഷം മുൻപ് ഒരു മുന്നറിയിപ്പ് ലേഖനം എഴുതാനുണ്ടായ സാഹചര്യത്തെ ക്കുറിച്ച് ഓർക്കുകയാണ്.

കേരളത്തിലെ പ്രകൃതി സൗന്ദര്യമേറ്റവും കൂടുതൽ കിട്ടിയ വയനാട്ടിൽ മുട്ടിൽ ഗ്രാമ പഞ്ചായത്തിൽ കാരാപ്പുഴ ജലസേചന പദ്ധതിയ്ക്കായി നിർമാണ പ്രവർത്തനം നടക്കുന്ന ആ സമയത്ത് കല്പറ്റയിൽ നിന്ന് 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ചരിത്ര പ്രസിദ്ധമായ എടയ്ക്കൽ ഗുഹയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററും അകലെയാണ് ജലസേചന പദ്ധതിയുടെ പ്രദേശം ഉണ്ടായിരുന്നത്. പദ്ധതിയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്ന ഘട്ടം കൂടിയാണത്. തിരുവനന്തപുരത്തു നിന്ന് കോളേജ് അധ്യാപക സ്ഥലംമാറ്റം കിട്ടി 1984 ൽ കല്പറ്റ ഗവൺമെന്‍റ് എൻഎംഎസ്എം കോളെജിലെത്തിയ സമയമാണത് എന്ന് പ്രൊഫസർ ആർ. ഗോപിനാഥന്‍ ഓർക്കുന്നു.വയനാടൻ വനമേഖലകളുടെ ഭൂമിശാസ്ത്രവും എടയ്ക്കൽ ഗുഹാചിത്രങ്ങളും ആദിവാസിപുരാവൃത്തവും കാട്ടറിവും പഠിക്കുന്നതിനിടയിലാണ് ചൂരൽമലയുടെ പ്രാധാന്യം അദ്ദേഹത്തിന് മനസിലായത്.

വയനാടൻ ഭൂപ്രകൃതിയുടെ കേന്ദ്രസ്ഥാനമാണ് ചൂരൽമല. സൂക്ഷ്മ സംവേദനക്ഷമതയുള്ള പാരിസ്ഥിതിക ലോലപ്രദേശം. ഇവിടത്തെ ഭൂപ്രകൃതിയുടെ നിലനില്പിന്‍റെ മൂലാധാരമാണ് മുണ്ടക്കൈ, അട്ടമല, ചൂരൽമല മേഖലകൾ. ഇവിടത്തെ നീർച്ചോലകളുടെ ജനന കേന്ദ്രമാണ് അവിടങ്ങൾ. സ്വയമേവ തോന്നിയ ആഗ്രഹത്തിന് പുറത്ത് പഠിക്കുകയായിരുന്നു. പഠനം പൂർത്തിയാക്കി പ്രദേശം സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യത്തെക്കുറിച്ച് 1986ൽ ഡോ. ഗോപിനാഥ് എഴുതിയ ലേഖനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )