
വയനാട് ദുരന്തത്തിൽ അനുശോചനം
- കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമക്ക് സമീപം ഒത്തുചേർന്നു
കൊയിലാണ്ടി : വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും സ്റ്റേഡിയം ബിൽഡിംഗിൽ ഗാന്ധി പ്രതിമക്ക് സമീപം ഒത്തുചേർന്നു. എല്ലാവരും മെഴുകുതിരികൾ കത്തിച്ചു അനുശോചനം രേഖപ്പെടുത്തുകയും ആത്മാവുകൾക്ക് നിത്യശാന്തി നേർന്നുകൊണ്ട് മൗനം ആചരിക്കുകയും ചെയ്തു.

പരിപാടിക്ക് ഒയിസ്ക ഭാരവാഹികളായ രാമദാസ് മാസ്റ്റർ, വി പി. സുകുമാരൻ, ബാബുരാജ് ചിത്രാലയം, അഡ്വ. പ്രവീൺകുമാർ, അഡ്വ. വി. ടി. അബ്ദുറഹിമാൻ, ബാലൻ അമ്പാടി ഗോപാലകൃഷ്ണൻ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
CATEGORIES News