വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ അടിയന്തര സഹായം നൽകണം

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ അടിയന്തര സഹായം നൽകണം

  • കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ ദുരിതബാധിതരുടെ വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിശദമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം അനിവാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ധനസഹായമാണ് കേന്ദ്രസർക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരിൽകണ്ടും സഹായാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന കാര്യവും പ്രമേയത്തിൽ പരാമർശിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )