വരുമാനം കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ

വരുമാനം കുതിച്ച് കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ

  • തിരുവനന്തപുരം ഒന്നാംസ്ഥാനത്ത്
  • കോഴിക്കോട് 32 കോടിരൂപയുടെ വർധന

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ യാത്രാവരുമാനത്തിൽ വർധന. 2023- 24 സാമ്പത്തികവർഷത്തെ കണക്കു പ്രകാരം കേരളത്തിൽ 46 കോടിരൂപയുടെ വർധനയോടെ തിരുവനന്തപുരമാണ് ഒന്നാംസ്ഥാനത്ത്. എറണാകുളം ജങ്ഷൻ 14 കോടിരൂപയും കോഴിക്കോട് 32 കോടി രൂപയും തൃശ്ശൂർ 22 കോടിരൂപയും വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വർധിപ്പിച്ചു.

ദക്ഷിണ റെയിൽവേയിൽ വരുമ്പോൾ നാലാംസ്ഥാനത്താണ് തിരുവനന്തപുരം. ആദ്യനാലു സ്ഥാനങ്ങളിൽ തിരുവനന്തപുരം(263 കോടി) , എറണാകുളം ജങ്ഷൻ (227 കോടി), കോഴിക്കോട് (179 കോടി), തൃശ്ശൂർ (156 കോടി) എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞതവണ അഞ്ചാംസ്ഥാനത്തുണ്ടായ പാലക്കാട് ജങ്ഷൻ ഇത്തവണ ആറിലേക്കുപോയി. ആറാംസ്ഥാനത്തുണ്ടായ എറണാകുളം ടൗൺ അഞ്ചിലുമെത്തി. ദക്ഷിണേന്ത്യയിൽ ചെന്നെ സെൻട്രൽ തന്നെയാണ് മുന്നിൽ. 1215 കോടിരൂപയാണ് വരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )