
വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം
- കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു
കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്.കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.

കോർപറേഷൻ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാലുപേർ മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് വീണ്ടം കെട്ടിടം തകരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. ആർക്കും പരിക്കില്ല.
CATEGORIES News
