
വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
- ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്
കോഴിക്കോട്:ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു . മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ജില്ലതല എൻഫോഴ്സസ്മെന്റ് സ്ക്വാഡിൻ്റെയും തദ്ദേശ സ്ഥാപനതല സ്ക്വാഡുകളുടെയും പരിശോധനയാണ് ശക്തമാക്കിയത് .

കോഴിക്കോട് അസി. കലക്‌ടർ ആയുഷ് ഗോയലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറേറ്റും ജില്ല എൻഫോഴ്സസ്മെന്റ് സ്ക്വാഡും കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ നടത്തിയ പരിശോധനയിൽ 2500 കിലോയിലധികം പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
CATEGORIES News