
വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു
- പുലിയെ വീണ്ടും കണ്ടതിനാൽ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മുക്കം: പുലി ഭീതി നിലനിൽക്കുന്ന കാരശ്ശേരി വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു. കഴിഞ്ഞ ദിവസം പുലർച്ച 3.30 ഓടെയാണ് സംഭവം. രണ്ടാഴ്ചയോളമായി പുലി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ രണ്ടുദിവസമായി രാത്രിയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇത്തരത്തിൽ തിരയുമ്പോഴാണ് പുലിയെ കണ്ടത്.

നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. നേരത്തെ സ്ഥാപിച്ച ക്യാമറ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പുലിയെ വീണ്ടും കണ്ടതിനാൽ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
CATEGORIES News