വാട്ടർ അതോറിറ്റി, കേരള പൊലിസ് തുടങ്ങി 61 തസ്തികകളിൽ പി എസ്‌സി  വിജ്ഞാപനം

വാട്ടർ അതോറിറ്റി, കേരള പൊലിസ് തുടങ്ങി 61 തസ്തികകളിൽ പി എസ്‌സി വിജ്ഞാപനം

  • സംസ്ഥാനതലം, ജില്ലാതലം, സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റുകളാണ് നടക്കുക

തിരുവനന്തപുരം :കേരള പിഎസ് സി വിവിധ വകുപ്പുകളിലേക്കായി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും. കേരള പൊലിസ് സർവീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസി എഡി), കേരള സ്റ്റേറ്റ് കോ ഒപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗഫൈഡ്) പ്യൂൺ (പാർട്ട് 2-സൊസൈറ്റി കാറ്റഗറി), കേരള വാട്ടർ അതോറിറ്റിയിൽ ഒവർസീയർ ഗ്രേഡ് 3 (വകുപ്പുതല ജീവനക്കാർക്ക്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോ എൻ്ററോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഒങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി 61 തസ്തികകളിലാണ് വിജ്ഞാപനം വരുന്നത്.

സംസ്ഥാനതലം, ജില്ലാതലം, സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റുകളാണ് നടക്കുക.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി ( വിശ്വകർമ്മ ) ( കാറ്റഗറി നമ്പർ 531 / 2024 ), മെഡിക്കലർ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (ധീവര) ( കാറ്റഗറി നമ്പർ 627 / 2024 ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (മുസ്ലിം) (കാറ്റഗറി നമ്പർ 400 / 2024) എന്നീ തസ്തികകളിലേക്ക് പിഎസ്സി അഭിമുഖം നടത്തും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )