
വായനമാസാചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ്
- വായനമാസാചാരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു
കൊയിലാണ്ടി :കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിൽ വായനമാസാചാരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 18 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.
ജൂൺ 19 ന് വായനമാസാചാരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ സത്യചന്ദ്രൻ
പൊയിൽകാവ് നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സിൻ്റെയും വിദ്യാരംഗം കലസാഹിത്യ വേദിയുടെയും സ്കൂൾ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഇനി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കും .പി.എൻ.പണിക്കർ അനുസ്മരണം,
പുസ്തക ചർച്ച, സാഹിത്യ സദസ്സ്, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ഷോർട്ട് ഫിലിം നിർമാണം, പോസ്റ്റർ ഡിസൈനിംഗ്, ഇ -റീഡിങ് പ്രചാരണം, സാഹിത്യ ക്വിസ്, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ നൃത്താവിഷ്ക്കാരം, സാഹിത്യം – വരയും വർണവും, അമ്മ വായന – ക്വിസ് മത്സരം, കാവ്യാഞ്ജലി, പ്രസംഗപരിശീലനം എന്നിവ നടക്കും.
CATEGORIES News