വായിൽ പുണ്ണ് അറിയേണ്ടതെല്ലാം

വായിൽ പുണ്ണ് അറിയേണ്ടതെല്ലാം

  • വേദനയും അസ്വസ്ഥതയും മാറ്റി നിർത്തിയാൽ വായിലെ അൾസർ സാധാരണയായി നിരുപദ്രവക്കാരിയാണ്.

വായ്പുണ്ണ് എന്നത് അസാധാരണമായിട്ടുള്ള ഒന്നല്ല. സാധാരണയായി മനുഷ്യരിൽ കാണുന്ന ഒന്നാണ്. ഇതിനെ മൗത്ത് അൾസർ എന്നും പറയും. ചെറിയ പരിക്കുകൾ, ഹോർമോൺ മാറ്റങ്ങൾ, വൈകാരിക സമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി വ്യത്യസ്ത കാരണങ്ങൾ വായ്പുണ്ണിനിടയാക്കും. നാവിലോ ചുണ്ടിലോ മോണയിലോ ആണ് ഇത് കൂടുതലായിട്ടും കാണുന്നത്. ഇങ്ങനെ വരുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ധാരാളം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. വായിൽ ഉണ്ടാവുന്ന അൾസർ പലർക്കും സ്വയം മാറിയേക്കാം. ചിലർക്ക് ചികിത്സ ആവശ്യമായിവരും. വായ്ക്കുള്ളിൽ എവിടെയും പ്രത്യക്ഷപ്പെടുന്ന ഒരു വ്രണമാണിത്.

വായിലെ അൾസർ പലപ്പോഴും വെളുത്തതോ മഞ്ഞയോ ആണ്. അരികുകൾക്ക് ചുറ്റും ചുവപ്പ് നിറമായിരിക്കും. ഈ വ്രണം കാരണം വേദനയും ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമുള്ള ബുദ്ധിമുട്ടിന് പുറമെ സംസാരിക്കുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയ്ക്കും കാരണമാവും. വേദനയും അസ്വസ്ഥതയും മാറ്റി നിർത്തിയാൽ വായിലെ അൾസർ സാധാരണയായി നിരുപദ്രവക്കാരിയാണ്. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ അവ സ്വയം ഇല്ലാതാകും.

കാരണങ്ങൾ:

ധാരാളം എരിവ് ഉള്ളതോ മസാല ഉള്ളതോ ആയ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നതും ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന അലർജിയും മോശമായ ദന്ത ശുചിത്വം, നാവോ കവിളോ കടിക്കുന്നതും വിറ്റാമിൻ ബി, സി എന്നിവയുടെ പോഷകാഹാരക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ഇത് ഉണ്ടാകുന്നു.

വായ്പ്പുണ്ണിൽ നിന്ന് ആശ്വാസം ലഭിക്കാനുള്ള ചില മാർഗങ്ങൾ:

  • തുളസിയില നാലോ അഞ്ചോ ഇലകൾ ചവച്ചരിച്ച് വെള്ളം കുടിക്കുക, ഇത് വായിലെ പുണ്ണ് മാറ്റാൻ സഹായിക്കുന്നു.
  • ഉലുവ കുറച്ച് വെള്ളത്തിൽ തിളിപ്പിക്കുക. ഈ വെള്ളം ഉപയോ​ഗിച്ച് വായ കഴുകുക. വായ്പ്പുണ്ണ് കുറയും.
  • പച്ച തക്കാളി കഴിക്കുന്നത് വായ്പ്പുണ്ണ് സുഖപ്പെടുത്താൻ സ​ഹായിക്കും. തക്കാളിയുടെ നീര് കൊണ്ട് നന്നായി വായയിൽ ​ഗാർ​ഗിൾ ചെയ്യണം.
  • അത് പോലെ മറ്റൊരു ടിപ്പാണ് ഒരു ടീ സ്പൂൺ ​ഗ്ലിസറിനൊപ്പം ഒരു നുള്ള് മഞ്ഞൾ മിക്സ് ചെയ്ത് ഉപയോ​ഗിക്കുന്നത്.ഈ പേസ്റ്റ് വ്രണങ്ങളിൽ പുരട്ടുക.
  • ചായ, കാപ്പി തുടങ്ങിയ ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം ഒഴിവാക്കണം. ഇത് വായിലെ അൾസറിനെ കൂടുതൽ വഷളാക്കും. കാൽസ്യം വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉ​ദാഹരണത്തിന് തൈര്, പാൽ, കോട്ടേജ് ചീസ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ.
  • ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ സസ്യേതര ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
  • വായിലെ വ്രണങ്ങൾ വേ​ഗത്തിൽ ഇല്ലാതാക്കാൻ ഉപ്പ് വലിയ തോതിൽ സഹായിക്കും. ഉപ്പ് വെള്ളം ഉപയോ​ഗിച്ച് വായ കഴുകുക. അതിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കും. ചെറു ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് ദിവസവും രണ്ട് തവണ കഴുകുക.

പ്രതിരോധ മാർഗങ്ങൾ :

നിങ്ങൾക്ക് വായിലെ അൾസർ പൂർണമായും തടയാൻ കഴിയില്ലെങ്കിലും അപകടസാധ്യത കുറയ്ക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്:

  • ഒപ്റ്റിമൽ ഓറൽ ആരോഗ്യത്തിനായി ദിവസേന രണ്ടുതവണ പല്ല് തേക്കുക, ദിവസത്തിൽ ഒരിക്കൽ ഫ്ലോസ് ചെയ്യുക.
  • ടിഷ്യു പ്രകോപനം ഒഴിവാക്കാൻ മൃദുവായ രോമങ്ങളുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )