
വാഴത്തോട്ടത്തിന് സമീപം മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
- വൈക്കിലശേരി കുറ്റിക്കാട്ടിൽ ചന്ദ്രൻ്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്
വടകര:പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി കുറ്റിക്കാട്ടിൽ ചന്ദ്രൻ്റെ (62) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് പുത്തൂർ ആക്ലോത്ത് നട പാലത്തിനു അടുത്തുള്ള പറമ്പിലാണ്.

ഇന്നു പുലർച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാൻ വന്നപ്പോൾ ആണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായ ചന്ദ്രൻ സ്വയം തീകൊളുത്തിയതാണെന്നാണു ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭാര്യ: വനജ. മക്കൾ: വിജീഷ്, വിജിത്ത്.
CATEGORIES News