വാഹനങ്ങളിൽ ‘കളർകോഡ് ഹോളോഗ്രാം സ്റ്റിക്കർ’  കർശനമാക്കണം-സംസ്ഥാനങ്ങളോട് സുപ്രീംകോടതി

വാഹനങ്ങളിൽ ‘കളർകോഡ് ഹോളോഗ്രാം സ്റ്റിക്കർ’ കർശനമാക്കണം-സംസ്ഥാനങ്ങളോട് സുപ്രീംകോടതി

  • നിർദേശം നടപ്പാക്കി ഒരുമാസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര സർക്കാരിനും സർക്കാരുകളോടും ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്‌ഥാന മേഖയിൽ (എൻസിആർ) ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലും വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ‘കളർകോഡ് ഹോളോഗ്രാം സ്റ്റിക്കർ’ പതിപ്പിക്കണമെന്ന നിർദേശം കർശനമാക്കി സുപ്രീംകോടതി നിർദേശമിറക്കി. നിർദേശം നടപ്പാക്കി ഒരുമാസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര സർക്കാരിനും ഡൽഹി,രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് 2023 ഡിസംബർ 13ലെ കോടതിയുടെ നിർദേശം നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ചിന്റെ നടപടി.

ഡൽഹി, എൻസിആർ മേഖലകളിലെ 50 ശതമാനം വാഹനങ്ങളിലുംഹോളോഗ്രാം സ്‌റ്റിക്കറുകളില്ലെന്ന് അമിക്കസ് ക്യൂറി അപരാജിത സിങ്ങും കോടതിയിൽ വ്യക്തമാക്കി.വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണത്തെക്കാൾ ഫലപ്രദമാണ് കളർ കോഡ് അനുസരിച്ചുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )