വാഹന ഇൻഷുറൻസ് നിർബന്ധമാക്കും -പുതിയ നിയമംവരുന്നു

വാഹന ഇൻഷുറൻസ് നിർബന്ധമാക്കും -പുതിയ നിയമംവരുന്നു

  • ഇന്ധനം വാങ്ങുന്നതിനും ഇനി വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെന്ന് തെളിയിക്കേണ്ടതായി വരും

ന്യൂഡൽഹി :രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും ഫാസ്ട‌ാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനും ഇനി വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെന്ന് തെളിയിക്കേണ്ടതായി വരും.ഇന്ത്യൻനിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രാലയം റോഡ് ഗതാഗത മന്ത്രാലയത്തോട് നടപടികൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം, എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്.പക്ഷെ ഇന്ത്യൻ നിരത്തുകളിൽ പകുതിയിലധികം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്കുകൾ പറയുന്നത്.

പുതിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ ഉടൻ നൽകും. മോട്ടോർ വാഹന ആക്ടിൽ ഇത് സംബന്ധിച്ച് മാറ്റങ്ങൾ വരുത്തും.തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ വാഹനങ്ങളിൽ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്തിടെ സർക്കാരിന് ശുപാർശകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )