വാഹന പരിശോധനയിലൂടെ പി​ടി​കൂ​ടി​യ​ത് 66.23 ലക്ഷം

വാഹന പരിശോധനയിലൂടെ പി​ടി​കൂ​ടി​യ​ത് 66.23 ലക്ഷം

  • അഞ്ചുവീതം സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ കൂടി പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി രൂപവത്കരിച്ച ഫ്ലൈയിങ്/സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ വാഹന പരിശോധനയിലൂടെ ഇതുവരെ 66,23,320 രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണം അപ്പീൽ കമ്മിറ്റിക്ക് കൈമാറി. 13 നിയോജക മണ്ഡലങ്ങളിലായി അഞ്ചുവീതം സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാഡുകൾ കൂടി പ്രവർത്തനം ആരംഭിച്ചതായി എക്സ്പെൻഡിച്ചർ നോഡൽ ഓഫിസർ അറിയിച്ചു.

അതേ സമയം ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി ആയുധ ലൈസൻസികൾ ആയുധങ്ങൾ സറണ്ടർ ചെയ്യണം. സ്ക്രീനിങ് കമ്മിറ്റി കൂടുകയും സറണ്ടർ ചെയ്യുന്നതിൽ നിന്നും ഇളവ് നൽകുന്നതിനായി ലഭിച്ച അപേക്ഷകൾ പരിഗണിച്ച് അർഹതയുള്ളവർക്ക് ഇളവ് നൽകിയിട്ടുണ്ട്.

ഇതിനു പുറമെ കോഴിക്കോട് ജില്ലക്ക് പുറത്തു നിന്നും ആയുധ ലൈസൻസ് അനുവദി ക്കുകയും അതനുസരിച്ച് ആയുധം കൈവശം വെച്ചുവരുന്നതുമായ എല്ലാ ആയുധ ലൈസൻസ് ഉടമകളും ലൈസൻസിൽ ഉൾപ്പെട്ട ആയുധം അതത് പൊലീസ് സ്റ്റേഷനി ൽ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. അല്ലാത്തപക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതും ലൈസൻസിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )