വാഹന പരിശോധനയ്ക്കിടെ സ്കൂ‌ട്ടർ വെട്ടിച്ച് കടക്കാൻ ശ്രമം; പരിശോധനയിൽ പിടികൂടിയത് 38 ലക്ഷം

വാഹന പരിശോധനയ്ക്കിടെ സ്കൂ‌ട്ടർ വെട്ടിച്ച് കടക്കാൻ ശ്രമം; പരിശോധനയിൽ പിടികൂടിയത് 38 ലക്ഷം

  • കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വഷണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരിയിൽ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 38 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി ഉളിയാടൻ കുന്നുമുൽ മുഹമ്മദ് റാഫി ഉപയോഗിച്ച സ്കൂട്ടറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ പണം താമരശ്ശേരി പൊലീസ് പിടികൂടിയത്. വാഹന പരിശോധനക്കിടയിൽ പരപ്പൻപൊയിൽ പെട്രോൾ പമ്പിനടുത്തുവചാണ് സംഭവം.
പൊലീസിന്റെ വാഹന പരിശോധന കണ്ട് സ്‌കൂട്ടർ വെട്ടിച്ച് പോകാൻ മുഹമദ് റാഫി ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽനിന്ന് നോട്ടുകെട്ടുകൾ അടുക്കി വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പമ്പിനടുത്ത് എത്തുന്ന ആൾക്ക് കൈമാറാൻ ഏൽപിച്ചതാണന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വഷണം തുടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )