
വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു
- 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്.
തിരുവനന്തപുരം:സംസ്‌ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. മുൻസിപ്പാലിറ്റികളിൽ 128 വാർഡുകളും കോർപറേഷനുകളിൽ ഏഴു വാർഡുകളുമാണ് വർധിച്ചത്. 2011 ലെ സെൻസസ് പ്രകാരം 2015ൽ വാർഡ് പുനർവിഭജനം നടത്തിയതും നിലവിലുള്ള വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയെയും തൃക്കടീരി ഗ്രാമപഞ്ചായത്തിനെയും ഇപ്പോഴത്തെ ഡിലിമിറ്റേഷൻ പ്രക്രിയയിൽ നിന്നൊഴിവാക്കിയിരുന്നു.
CATEGORIES News