രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉടൻ ആരംഭിയ്ക്കും

രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉടൻ ആരംഭിയ്ക്കും

  • എസ്ഐആർ ആദ്യം നടപ്പാക്കുക 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ്

ന്യൂഡൽഹി: രാജ്യവ്യാപക തീവ്രവോട്ടർപട്ടിക പരിഷ്കരണം(SIR) ഉടൻ തുടങ്ങും. നവംബറിൽ തുടങ്ങുമെന്നാണ് സൂചന. 2026ൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാകും ആദ്യം എസ്ഐആർ നടപ്പിലാക്കുക. എസ്ഐആർ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയെന്ന റിപ്പോർട്ടും വരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂൾ രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാകും. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സമയക്രമം കമ്മീഷൻ പ്രഖ്യാപിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )