വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി സ്വർഗ്ഗ് കേരള

വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി സ്വർഗ്ഗ് കേരള

  • പതിനാല് ജില്ലകളിലെയും കോഡിനേറ്റർമാർ ചടങ്ങിൽ സംബന്ധിച്ചു

കോഴിക്കോട് : ഇന്ത്യൻ ആർമി 8 മദ്രാസ് റെജിമെൻ്റിൻ്റെ വിമുക്തഭട സംഘടനയായ സ്വർഗ്ഗ് കേരള(SWARGG KERALA-SOCIAL WELFARE ASSOCIATION OF RETIRED GALLANT GUERILLAS)യുടെ മൂന്നാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് ഹരികുമാർ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അംഗങ്ങളെ പൊന്നാട അണിയിച്ചും ഫലകവും നൽകി ആദരിച്ചു. രക്ഷാധികാരി ഓണററി ക്യാപ്റ്റൻ ശശിധരൻ മുഖ്യപ്രഭാക്ഷണം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രിൻസ് കടയ്ക്കൽ റിപ്പോർട്ട് അവതരണവും സംസ്ഥാന ട്രഷറർ ഘോഷ് ലാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പതിനാല് ജില്ലകളിലെയും കോഡിനേറ്റർമാർ ചടങ്ങിൽ സംബന്ധിച്ചു. കോഴിക്കോട് കോർഡിനേറ്റർ ശിവാനന്ദൻ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീശൻകാർത്തിക സ്വാഗതവും, ജോയൻ്റ് സെക്രട്ടറി നന്ദനൻ പിള്ള നന്ദിയും പറഞ്ഞു. ശേഷം കൊയിലാണ്ടി ബീറ്റ്സിൻ്റെ ഗാനമേളയും മറ്റു കലാപരിപാടിയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )