‘വിടുതലൈ 2’ ഒടിടിയിലെത്തി

‘വിടുതലൈ 2’ ഒടിടിയിലെത്തി

  • വെട്രിമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ മഞ്ജു വാരിയരാണ് നായിക

വിജയ് സേതുപതി നായകനായെത്തിയ തമിഴ് ചിത്രം വിടുതലൈ 2 ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. വെട്രിമാരൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ തിയറ്റർ റിലീസ് 2024 ഡിസംബർ 20 ന് ആയിരുന്നു. പിരീഡ് പൊളിറ്റിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 2023 ൽ പുറത്തെത്തിയ വിടുതലൈ 1 ന്റെ സീക്വലും. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ഒരു മാസത്തിന് ശേഷമാണ് പാർട്ട് 2 ഒടിടിയിൽ എത്തിയിരിക്കുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാനാവും. ചിത്രത്തിന്റെ ആദ്യ ഭാഗം 60 കോടിയും രണ്ടാം ഭാഗം 64 കോടിയും കളക്റ്റ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )