
വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു
- നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ വാർഷിക പദ്ധതി 2024 -25ന്റെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു .പരിപാടി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വച്ച് നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായി. വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര പൊതുമരാമത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത് കൗൺസിലർമാരായ എ. ലളിത , സി.പ്രഭ, പി ബി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. എസ് സിഡിഒ അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ക്ഷേമ കാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും കൗൺസിലർ ജമാൽ മാസ്റ്റർ നന്ദി പറഞ്ഞു.
CATEGORIES News