
വിദ്യാർഥിനിയെ ആക്രമിച്ച ബീഹാർ സദേശി അറസ്റ്റിൽ
- കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്
പന്തീരാങ്കാവ്: കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് ആക്രമിച്ച ബീഹാർ സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം പിടി കൂടി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന സമയത്ത് ആളില്ലാത്ത സ്ഥലത്തുനിന്നാണ് വിദ്യാർഥിനിയെ പ്രതി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം പെരുമണ്ണ-ചാമാടത്ത് റോഡിൽ വെച്ചാണ് സംഭവം. കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് (30) പൊലിസ് അറസ്റ്റ് ചെയ്തത്. ബസിറങ്ങി വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. ഭയന്ന് ഓടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേറ്റിരുന്നു. നിലവിളി കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും പ്രതി കടന്നുകളയുകയായിരുന്നു.
CATEGORIES News