
വിദ്യാർഥിനിയെ കടന്നുപിടിച്ചെന്ന കേസ്- അധ്യാപകൻ അറസ്റ്റിൽ
- തിരുവങ്ങൂർ സ്വദേശി ബിജുവിനെയാണ് പോക്സോ കേസിൽ നടക്കാവ് പൊലീസ് അറസ്റ്റു ചെയത്
തിരുവങ്ങൂർ: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ കടന്നുപിടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവങ്ങൂർ സ്വദേശിയും ഇപ്പോൾ മൊടക്കല്ലൂർ തോരായിക്കടവിലെ താമസക്കാരനുമായ ബിജു (49)നെയാണ് പോക്സോ കേസിൽ നടക്കാവ് പൊലീസ് അറസ്റ്റു ചെയത്.
കോഴിക്കോട് നഗരത്തിലെ സ്കൂളിലെ അധ്യാപകനാണ് ഇയാൾ. സ്‌കൂളിലെ സ്റ്റോർ റൂമിൽവെച്ച് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാളെ പേരാമ്പ്രയിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്നതിനിടെ പേരാമ്പ്ര പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്‌തു.
CATEGORIES News