
വിരാജ്പേട്ടയിൽ മലയാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ
- കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
വിരാജ് പേട്ട: മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്പേട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടെ ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിനു സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പ്രദീപിന്റെ തന്നെ പേരിലുള്ള 30 ഏക്കറോളം വരുന്ന തോട്ടത്തിനോടു ചേർന്നാണ് ഈ വീടുള്ളത്. ഇവിടെയാണ് പ്രദീപ് താമസിച്ചിരുന്നതും. ഈ തോട്ടം വിൽക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തു നടന്നിരുന്നു. കൊലപാതകവുമായി ഇതിനു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തോട്ടം തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടത്. വിരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നു ബന്ധുക്കൾക്ക് കൈമാറും
CATEGORIES News