
വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം;കെ.കെ.രമ – എംഎൽഎ
- സിംഫണി ഒഞ്ചിയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച അവശ്യവസ്തുക്കളുടെ കൈമാറ്റവും എംഎൽഎ നിർവഹിച്ചു
വിലങ്ങാട് : ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിച്ച് അടിയന്തരമായി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തണമെന്ന് കെ.കെ. രമ – എംഎൽഎ ആവശ്യപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മരിച്ച മാത്യുവിൻ്റെ വീടും എംഎൽഎ സന്ദർശിച്ചു.
സിംഫണി ഒഞ്ചിയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച അവശ്യവസ്തുക്കളുടെ കൈമാറ്റവും എംഎൽഎ നിർവഹിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, വൈസ് പ്രസിഡന്റ്റ് സെൽമ രാജു, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജിത്ത്, ആർ.എം.പി.ഐ. ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, ടി.കെ. സിബി, സി. ബാലൻ, പൊക്കൻ, ഷാജി എന്നിവരൊപ്പമുണ്ടായിരുന്നു.
CATEGORIES News