
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും
- തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും.തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ പൂർത്തിയായതാണ്. ഔപചാരികമായ ഉദ്ഘാടനം മാത്രമാണ് അവശേഷിച്ചിരുന്നത്. തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്കു പ്രവർത്തനങ്ങൾ കഴിഞ്ഞ ഡിസംബർ മാസം ആരംഭിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുർക്കി കഴിഞ്ഞയാഴ്ച വിഴിഞ്ഞത്ത് എത്തിയിരുന്നു. പി.പി.പി മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖനിർമാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂർണമായും ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പനചെയ്‌ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം.
CATEGORIES News