വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷയേറുന്നു

വിഴിഞ്ഞം തുറമുഖത്ത് പ്രതീക്ഷയേറുന്നു

  • മദർ ഷിപ്പ് അഡു-5 സന്ധ്യയോടെ ബെർത്തിലടുപ്പിച്ചു

വിഴിഞ്ഞം: എംഎസ് സി ഡെയ്‌ല വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ടു. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയായ എംഎസ് സിയുടെ കപ്പലാണ് ഡെയ്‌ല. പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്ന എംഎസ് എസിയുടെ ഫീഡർ കപ്പലായ അഡു – 5 ഞായറാഴ്ച സന്ധ്യയോടെ ബെർത്തിലടുപ്പിച്ചു. ബ്രസീലിൽ നിന്ന് വരുന്ന എംഎസ് സിയുടെ അടുത്ത കപ്പലായ ഓറിയോണും നാളെ എത്തിച്ചേരുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.

മൗറീഷ്യസിൽ നിന്ന് 14000 കണ്ടെയ്‌നറുകളുമായി മുംബൈ തുറമുഖത്ത് എത്തിയ എംഎസ് സി ഡെയ്‌ലിയാണ് വെള്ളി വൈകിട്ടോടെ വിഴിഞ്ഞം തുറമുഖത്ത് അടുത്തത്. തുടർന്ന് 1550 കണ്ടെയ്‌നറുകൾ തുറമുഖത്ത് ഇറക്കിയശേഷം ഇന്നലെ വൈകിട്ട് 6.40- ഓടെ കൊളംബോയിലേക്ക് പുറപ്പെട്ടു. മോണ്ടെനിഗ്രിൻ സ്വദേശിയായ നിക്കോളയാണ് ക്യാപ്ടൻ. ഇദ്ദേഹത്തിന്റെ സ്വദേശക്കാരായ ആറുപേരും മൂന്ന് ഫിലിപ്പൈൻസുകാരും ഒൻപത് ഇൻഡോനേഷ്യക്കാരും രണ്ട് ക്രൊയേഷ്യക്കാരും ഉൾപ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്.

ഡെയ്‌ലയിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കിയ 1550 കണ്ടെയ്‌നറുകളെ ഫീഡർ വെസലായ അഡുവിലേക്ക് കയറ്റും. തുടർന്ന് മറ്റ് ചെറു തുറമുഖങ്ങളിലേക്ക് ഇറക്കുന്നതിനായി അഡു നാളെ ഇവിടെ നിന്ന് പുറപ്പെടും. കപ്പലുകളിൽ എത്തിക്കുന്ന കണ്ടെയ്‌നറുകളെ തുറമുഖത്ത് സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച് ബെർത്തിലേക്കും തിരികെ കപ്പലിലേക്കും കയറ്റുന്ന ട്രയൽ റണ്ണാണ് ഇപ്പോൾ നടക്കുന്നത്.സെമി ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ക്രെയിനുകളുടെ സാങ്കേതിക മികവ് പരിശോധിക്കുന്നതിനും കുറവുകൾ ഉണ്ടെങ്കിൽ അവ പരിശോധിച്ച് പരിഹരിക്കുന്ന പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )