വിഴിഞ്ഞത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

വിഴിഞ്ഞത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു

  • 76.70 മീറ്റർ നീളവും എട്ടു മീറ്റർ വീതി യും നാലു മുതൽ ആറു മീറ്റർ വരെ ആഴവുമുള്ളതാണ് ബെർത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ജെട്ടി ഉദ്ഘാടനം ചെയ്തു.ജെട്ടി ഉദ്ഘാടനം ചെയ്ത‌ത് കോസ്റ്റ്ഗാർഡ് ഡയറക്‌ടർ ജനറൽ പരമേഷ് ശിവമണിയാണ് . വിഐഎസ്എൽ, കേരള സർക്കാർ പ്രതിനിധികൾ, കേരള മാരിടൈം ബോർഡ്, തുറമുഖ അധികൃതർ, കരസേന, വ്യോമസേന, സംസ്ഥാന പോലീസ്, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

76.70 മീറ്റർ നീളവും എട്ടു മീറ്റർ വീതി യും നാലു മുതൽ ആറു മീറ്റർ വരെ ആഴവുമുള്ളതാണ് ബെർത്ത്. സംസ്ഥാന സർക്കാരിന്റെ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽ നോട്ടത്തിൽ തിരുവനന്തപുരത്തെ ആർടിഎഫ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. സൈനിക കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസ ത്തിനും, തീരദേശത്തിൻ്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവർത്തനം, കള്ളക്കടത്ത് തടയൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പുതിയ അത്യാധുനിക ബെർത്ത് സഹായിക്കും. അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയും വി ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് ചേർ ന്നും സ്ഥിതിചെയ്യുന്ന കോസ്റ്റ് ഗാർഡ് ജെട്ടി ഇ ന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തി ന്റെ സുരക്ഷയിൽ നിർണായക പങ്കു വഹി ക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )