വിവിധ ഭാഷകളിലെ കവിതകളുമായി ഭാരതീയ കാവ്യോത്സവം

വിവിധ ഭാഷകളിലെ കവിതകളുമായി ഭാരതീയ കാവ്യോത്സവം

  • ഹിന്ദി കവിയും ‘ഭാഷ’ മാസികയുടെ മുൻ പത്രാധിപരുമായ ഡോ.ഭഗവതി പ്രസാദ് നിദാരിയ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള കവിതകൾ അവതരിപ്പിച്ചു. 25 ഭാഷകളിൽ നിന്നും തിരഞ്ഞെടുത്ത കവിതകൾ മലയാളത്തിൽ വിവർത്തനം ചെയ്ത് ഒരേ വേദിയിൽ അവതരിപ്പിച്ച പരിപാടി നാടിൻ്റെ ഭാഷാ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഹിന്ദി കവിയും ‘ഭാഷ’ മാസികയുടെ മുൻ പത്രാധിപരുമായ ഡോ.ഭഗവതി പ്രസാദ് നിദാരിയ ഉദ്ഘാടനം ചെയ്തു. അനേകം നദികൾ ഒഴുകി ഒഴുകി സാഗരത്തിൽ ചേരുന്നത് പോലെ ഭാരതീയഭാഷകൾ ഹിന്ദി എന്ന മഹാസാഗരത്തോട് ചേർന്നൊഴുകണമെന്ന് ടാഗോർ ആഗ്രഹം പ്രകടിപ്പിച്ചത് ഇന്നും സംഗതമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയുടെ സംസ്കാരവും ജീവിത ദർശനവും സമാനമാണെന്നും ഇതറിയാൻ വിവർത്തനത്തെ ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിൻസിപ്പാൾ ഡോ.സച്ചിൻ പി.ജയിംസ് അധ്യക്ഷനായി. കവി പി.പി.ശ്രീധരനുണ്ണി
മുഖ്യാതിയിയായിരുന്നു. ഡോ. ആർസു ആമുഖ ഭാഷണം നടത്തി. ഡോ. ആർസുവിൻ്റെ ഭാരതീയ കവിതകളുടെ പൂത്താലം എന്ന കൃതി ഡോ.നിദാരിയ പി.പി.ശ്രീധരനുണ്ണിയ്ക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. മലയാളം വകുപ്പ് മേധാവി ഡോ.റോബർട്ട് വി.എസ്, ഡോ. പി.കെ.രാധാമണി, ഡോ.ഒ. വാസവൻ, ജൂമിയ ഫർഹാന, നിധി കെ, സൂര്യ മേധ എന്നിവർ സംസാരിച്ചു. തുടർന്ന് മലയാളമടക്കം വിവിധ ഭാഷകളിൽ നിന്നുള്ള കവിതകൾ അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )