വിഷപ്പുകയിൽ മുങ്ങി ഡൽഹി;വായു മലിനീകരണം കൂടുന്നു

വിഷപ്പുകയിൽ മുങ്ങി ഡൽഹി;വായു മലിനീകരണം കൂടുന്നു

  • വായു മലീനീകരണത്തെ തുടർന്ന് ഡൽഹി നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്

ന്യൂഡൽഹി: ഡൽഹിയിൽ ഒക്ടോബർ മാസാവസാനത്തിലും വായുഗുണനിലവാരം വളരെ മോശം അവസ്ഥയിൽ തുടരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഡൽഹിയിലെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 318 ആണ്.

വായു മലീനീകരണത്തെ തുടർന്ന് ഡൽഹി നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യാ ഗേറ്റിൽ വായുഗുണനിലവാര സൂചിക 325 രേഖപ്പെടുത്തിയതും പ്രദേശവാസികളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )