
വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
- ടെറസിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു
താമരശ്ശേരി :വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. താമരശ്ശേരി കരാടി സ്വദേശി കണ്ണൻകുന്നുമ്മൽ വിദ്യാധരൻ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ടെറസിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു വിദ്യാധരൻ. ടാങ്ക് കഴുകുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
CATEGORIES News