വീട്ടമ്മമാർക്ക് വരുമാന മാർഗവുമായി പുതുവഴികൾ

വീട്ടമ്മമാർക്ക് വരുമാന മാർഗവുമായി പുതുവഴികൾ

  • നമ്മളെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഒരു ഇന്റർനെറ്റ് യുഗത്തിലാണ്. പുറത്തു ജോലിക്ക് പോവാതെ വീട്ടിൽ തന്നെ നിന്ന് വരുമാനം നേടാൻ കഴിയുന്ന സാധ്യതകളും ഏറെയാണ്. വീട്ടമ്മമാർക്ക് ഇത്തരത്തിലുള്ള രീതിയിലൂടെ പണം സമ്പാദിക്കാൻ ഒട്ടേറെ വഴികളുണ്ട്.

ന്നത്തെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണുള്ളത്. ആദ്യകാലങ്ങളിൽ സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി പോകുന്ന സാഹചര്യമാണ് കൂടുതലായിട്ടും കണ്ടുവന്നത്. പക്ഷേ അതിൽ നിന്നും ഒരുപാട് മാറ്റം ഇന്നത്തെ കാലത്തുണ്ട്. ഒരുപാട് മേഖലകളിൽ സ്ത്രീകൾ തന്റേതായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഒരു വീട്ടിലെ സാധാരണ ചെലവുകൾ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വീട്ടമ്മമാരാണ്. പല മേഖലകളിലും ഇന്ന് സ്ത്രീകൾ മുന്നോട്ടുവന്നിട്ടുണ്ട്.

ഒരു വീടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയുന്നതും സ്ത്രീകൾക്ക് തന്നെയാണ്. എന്നാൽ ഒരു വീട്ടമ്മയ്ക്ക് പല കാര്യങ്ങളിലും പരിമിതികളുണ്ട്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. പല ആവശ്യങ്ങളും നിറവേറ്റാൻ മക്കളോ, ഭർത്താവോ കനിയേണ്ട അവസ്‌ഥ തികച്ചും വേദനാജനകമാണ്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം കൈവരിക്കാൻ പുതിയ മാർഗങ്ങൾ ഒരുപാടുണ്ട്. നമ്മളെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഒരു ഇന്റർനെറ്റ് യുഗത്തിലാണ്. പുറത്തു ജോലിക്ക് പോവാതെ വീട്ടിൽ തന്നെ നിന്ന് വരുമാനം നേടാൻ കഴിയുന്ന സാധ്യതകളും ഏറെയാണ്. വീട്ടമ്മമാർക്ക് ഇത്തരത്തിലുള്ള രീതിയിലൂടെ പണം സമ്പാദിക്കാൻ ഒട്ടേറെ വഴികളുണ്ട്. പാചക ക്ലാസുകൾ, കേക്ക് നിർമ്മാണം, ഇ-ബുക്ക് പബ്ലിഷിങ്, തയ്യൽ മേഖല എന്നിവ നമുക്കൊന്ന് പരിചയപ്പെടാം.

  • പാചക ക്ലാസുകൾ: വീട്ടമ്മമാർക്ക് മികച്ച ഒരു ബിസിനസ് മാർഗമാണ് പാചക ക്ലാസുകൾ. ഓൺ ലൈനായോ ഓഫ് ലൈനായോ നടത്താം. പാചകത്തിലെ നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കഴിയുന്നു എങ്കിൽ അത് വലിയ സമ്പാദ്യത്തിനുള്ള വഴി ഒരുക്കുന്നു. കുറഞ്ഞ മുതൽ മുടക്കിൽ ഏറ്റവും ലളിതമായി തുടങ്ങാൻ കഴിയുന്ന ഒരു വരുമാന മാർഗം കൂടിയാണിത്. അതുപോലെതന്നെ വെറൈറ്റി ഫുഡ് ഐറ്റംസ് ഉണ്ടാക്കി യൂട്യൂബ് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഉയർന്ന വരുമാന മാർഗ്ഗം ലഭിക്കുന്നു.
  • കേക്ക് നിർമ്മാണം : കൊറോണക്കു ശേഷം കേരളത്തിലും പുറത്തും ഒരുപോലെ സ്വീകാര്യത കിട്ടിയ പുതിയ തൊഴിൽ മേഖലയാണ് കേക്ക് നിർമ്മാണം. വീട്ടമ്മ മാർക്ക് ഈ തൊഴിൽ സാമ്പത്തികമായും സാമൂഹികമായും അഭിവൃദ്ധിക്കും കാരണമാവുന്നു.
  • ഇ-ബുക്ക്‌ പബ്ലിഷിംഗ് : കൊറോണക്കാലത്ത് വീട്ടിൽ അകപ്പെട്ട മനുഷ്യർക്ക് വായനാശീലം വളരെയധികം കൂടിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് ഇ- ബുക്ക് പബ്ലിക്കേഷന്റെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളാൽ ധാരാളം പുസ്തകങ്ങൾ പുറത്തിറങ്ങിയത്. വീട്ടമ്മമാർ ധാരാളമായി ഈ മേഖലയിലേക്ക് കടന്നു വന്നതായി കാണാം. സാമ്പത്തികമായും ഈ മേഖല വലിയ നേട്ടമുണ്ടാക്കി. നല്ല രീതിയിൽ വായനശീലം വളർത്തിയിട്ടു മുണ്ട്. സ്ത്രീകൾ മാത്രം നടത്തി പോകുന്ന പബ്ലിക്കേഷനുകൾ കേരളത്തിലും മറ്റ്സംസ്ഥാനങ്ങളിലും ഇന്നുണ്ട്. പ്രിന്റ് പബ്ലിക്കേഷനുകളെ അപേക്ഷിച്ച് ഓൺ ലൈൻ പബ്ലിക്കേഷനുകൾ അഥവാ ഇ- ബുക്കുകൾക്ക് നൂലാമാലകൾ കുറവാണ്.
  • തയ്യൽ മേഖല : വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ വരുമാനം നേടാൻ പറ്റുന്ന ഒന്നാണ് . വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ താല്പര്യമുള്ളവർക്കും പുറത്തുപോയി വർക്ക് ചെയ്യാൻ താല്പര്യ മുള്ളവർക്കും ഒരുപോലെ ഉപകാരപ്രദമാണ് ഈ മേഖല. ഇന്നത്തെ കാലത്ത് വസ്ത്ര മേഖല പുതുമ ആഗ്രഹിക്കുന്ന ഒന്നാണ്. ദിനംപ്രതി ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്റേതായ ഐഡിയകൾ കൂടുതലായും തയ്യൽ മേഖലയിൽ പ്രയോജനപ്പെടുത്താം. മുതൽമുടക്ക് വളരെ ചെറുതും ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റിൽ തുടങ്ങാവുന്നതുമായ ഒരു ബിസിനസ് കൂടിയാ ണിത്.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )