
വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു
- ഇവിടെ താമസിക്കുന്നത് കാൻസർ രോഗിയായ കണ്ണനും ഭാര്യ ജാനുവുമാണ്
ചേലക്കാട്:നാദാപുരം ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ വള്ള്യാട്ട് കണ്ണന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കിണറിൻ്റെ ആൾമറയും ഭിത്തിയും താഴ്ന്നുപോയ അവസ്ഥയിൽ ആണ്. ഇവിടെ താമസിക്കുന്നത് കാൻസർ രോഗിയായ കണ്ണനും ഭാര്യ ജാനുവുമാണ്.
കിണറിനോട് ചേർന്നുള്ള അടുക്കള ഭാഗത്തിന്റെ തറയുടെ ഭാഗം കൂടി ഇടിഞ്ഞുതാഴ്ന്നതുക്കൊണ്ട് വീടും തകർച്ചാഭീഷണിയിലാണ് നിലനിൽക്കുന്നത്.
CATEGORIES News