
വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരൻ ചികിത്സയിൽ
- രോഗം സ്ഥിരീകരിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും നടത്തിയ പരിശോധനയിലാണ്
കോഴിക്കോട്:വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.രോഗം സ്ഥിരീകരിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും നടത്തിയ പരിശോധനയിലാണ്.
ഇന്നലെ വൈകുന്നേരമാണ് രോഗം സ്ഥീരീകരിച്ചത്. കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ചത് വ്യാഴാഴ്ച്ചയാണ്. ഈ കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
CATEGORIES News
TAGS KOZHIKODE