
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു
- കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കാസർകോട്:അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം.മണികണ്ഠനാണ് (41) മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മണികണ്ഠൻ മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയിലേറെ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പനിയും വിറയലുമായിരുന്നു തുടക്കത്തിൽ അനുഭവപ്പെട്ടത്. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.