
വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവില
- ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്
കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്.ഒരു പവൻ സ്വർണത്തിൻ്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി.

ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വർണവില. 4700 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് ഒരു മാസം കൊണ്ട് വർധിച്ചത്.
CATEGORIES News
TAGS goldratetoday